Section

malabari-logo-mobile

മദ്യനയം; ബാറുടമകളുടെ ഹര്‍ജി നാളത്തേക്ക് മാറ്റി

HIGHLIGHTS : ദില്ലി: മദ്യനയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ബാറുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളത്തേക്ക് മാറ്റി വെച്ചു. ബാറുടമകളും, റിസോര്‍ട്ട് ഉടമകളുടെ ...

MODEL 2 copyദില്ലി: മദ്യനയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ബാറുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളത്തേക്ക് മാറ്റി വെച്ചു. ബാറുടമകളും, റിസോര്‍ട്ട് ഉടമകളുടെ സംഘടനയായ ക്ലാസിഫൈഡ് ഹോട്ടല്‍സ് അസോസിയേഷനുമാണ് ഹര്‍ജി നല്‍കിയത്. സംസ്ഥാനത്ത് മദ്യനയം ഏര്‍പ്പെടുത്തിയെങ്കില്‍ ഫൈവ്സ്റ്റാര്‍ ബാറുകളില്‍ മാത്രം എന്തിനാണ് നിരോധനം കൊണ്ടു വരാത്തത് എന്നും കോടതി നിലപാട് പറയുന്നത് വരെ സര്‍ക്കാര്‍ ഈ വിഷയത്തില്‍ യാതൊരു തീരുമാനവും എടുക്കരുത് എന്നും സുപ്രീം കോടതി പറഞ്ഞു.

അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ബാറുകള്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് തങ്ങള്‍ക്ക് ഉണ്ടെന്നും മദ്യനയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് അന്തിമ വിധി വരുന്നത് വരെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും കാട്ടിയാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

sameeksha-malabarinews

ബാറുകള്‍ പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സമയപരിധി വെള്ളിയാഴ്ച അവസാനിക്കും. അതേസമയം ബാര്‍ കേസില്‍ ഇന്നലെ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!