പേരില്ലാതെ ദുല്‍ഖര്‍ സല്‍മാന്‍ ഒരു ചിത്രത്തിലഭിനയിക്കുന്നു. ‘100 ഡെയ്‌സ് ഓഫ് ലവ്’ എന്ന സിനിമയിലാണ് പേരില്ലാത്ത കഥാപാത്രമായി ദുല്‍ഖര്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു കാര്‍ട്ടൂണിസ്റ്റായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. കമലിന്റെ മകന്‍ ജുനൂസ് മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബാംഗ്ലൂര്‍ പശ്ചാത്തലമായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിലെ നായിക നിത്യാ മേനോനാണ്. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം നിത്യാമേനോനും, ദുല്‍ഖര്‍ സല്‍മാനും ബാംഗ്ലൂര്‍ പശ്ചാത്തലമായ സിനിമയില്‍ വീണ്ടും ഒന്നിക്കുന്നു എന്ന പ്രതേ്യകതയും ഈ ചിത്രത്തിനുണ്ട്. ബാംഗ്ലൂരില്‍ വെച്ച് നായകന്‍ നായികയെ അവിചാരിതമായി കാണുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് നായികയെ അനേ്വഷിക്കുന്നുതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശേഖര്‍ മേനോനാണ്.
കമല്‍ ചിത്രത്തിലെ പ്രണയത്തിന് നല്‍കുന്ന പ്രാധാന്യം തന്നെയാണ് ജുനൂസ് മുഹമ്മദും തന്റെ ആദ്യ ചിത്രത്തില്‍ നല്‍കിയിരിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.




