തിരൂരങ്ങാടി: ജി എച്ച് എസ് എസ് ആതവനാട് സ്‌കൂള്‍ ഹുമാനിറ്റീസ് ബാച്ച് പഠനയാത്രയുടെ ഭാഗമായി പിഎസ്എംഒ കോളേജ് മ്യൂസിയം, ചരിത്ര വിഭാഗം,ഡിജിറ്റല്‍ ലൈബ്രറി എന്നിവ സന്ദര്‍ശിച്ചു.
പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ അസീസ് , വകുപ്പ് അധ്യക്ഷ സലീന , റഊഫ് പൂഴിത്തറ,മലയാള വിഭാഗം പ്രൊഫസര്‍ ഷെരീഫ് , മുഖ്യ ലൈബ്രറിയാന്‍ ഖലീല്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. എം എ വിദ്യാര്‍ത്ഥി അക്ഷയ്. എം തയ്യാറാക്കിയ മാഗസിന്‍ മുനീറുദ്ദീന്‍ മടപ്പള്ളി പ്രകാശനം ചെയ്തു. മാഗസിന്റെ പകര്‍പ്പ് പി എസ് എം ഓ കോളേജ് തിരൂരങ്ങാടി ചരിത്ര വിഭാഗം മേധാവി സെലീന എം ഏറ്റുവാങ്ങി. അധ്യാപകരായ യൂനുസ് മമ്പാട്, ധന്യ , ഡിമ്പിള്‍ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




