കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം. കൊല്ലം നിലമേലിലാണ് സംഭവം. പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതിന് പിന്നാലെ കാറില്‍ നിന്നും പുറത്തിറങ്ങി ഗവര്‍ണര്‍ പൊലീസിനെ ശകാരിച്ചു. ഗവര്‍ണര്‍ വാഹനത്തില്‍ കയറാന്‍ കൂട്ടാക്കിയില്ല. ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തിയതാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബാനറുമായി എത്തിയത്. ക്ഷുഭിതനായ ഗവര്‍ണര്‍ തൊട്ടടുത്തുള്ള കടയില്‍ കസേരയിട്ട് ഇരുന്ന് വെള്ളം കുടിച്ചു. പ്രതഷേധകാര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍ റോഡരികില്‍ തുടരുകയാണ്.
കൊട്ടരക്കരക്ക് അടുത്തുള്ള സദാനന്തപുരത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ പോകുന്നത്. 25 ഓളം പ്രവര്‍ത്തകരാണ് കരിങ്കൊടി ഉയര്‍ത്തിയത്. കാറില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍ പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞെങ്കിലും പൊലീസ് തടയുകയായിരുന്നു. പിന്നാലെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




