ബത്തേരിയില്‍ ജനവാസമേഖലയില്‍ കരടിയിറങ്ങി

വയനാട് :ജനങ്ങളെ ഭീതിയിലാഴ്ത്തി സുല്‍ത്താന്‍ ബത്തേരിയില്‍ ജനവാസമേഖലയില്‍ വീണ്ടും കരടിയിറങ്ങി. സുല്‍ത്താന്‍ ബത്തേരിയിലെ കോടതി പരിസരത്ത് രാത്രിയിലാണ് കരടിയിറങ്ങിയത്. കാര്‍ യാത്രക്കാരാണ് രാത്രിയില്‍ കരടിയെ കണ്ടത്. കരടി ജനവാസമേഖലയിലൂടെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. വയനാട് മാനന്തവാടിയിലും കഴിഞ്ഞ ദിവസം കരടിയെ കണ്ടിരുന്നു.

കരടിയെ പിടികൂടാനായി മാനന്തവാടി ഫോറസ്റ്റ് റേഞ്ചിന്റെയും ബത്തേരി ആര്‍ ആര്‍ ടി സംഘത്തിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് വനം വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചെറ്റപ്പാലം ബൈപ്പാസ് ജംഗ്ഷന്‍, മൈത്രി നഗര്‍, ഡിലേനി ഭവന്‍, അടിവാരം എന്നീ പ്രദേശങ്ങളിലാണ് നേരത്തെ കരടിയെ കണ്ടത്.

ബത്തേരിക്കടുത്തുള്ള കോളിയാടിയിലും പുലര്‍ച്ചെ രണ്ടുമണിയോടെ കരടിയെത്തി. ജനവാസ മേഖലയില്‍ കരടിയിറങ്ങിയതോടെ ആളുകള്‍ ഏറെ ആശങ്കയിലാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top