Section

malabari-logo-mobile

വയനാട് കടുവ കൂട്ടിലായി

HIGHLIGHTS : Wayanad tiger caught

കല്‍പ്പറ്റ:വയനാട് കൊളഗപ്പാറ ചൂരിമലയില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിയ കടുവ കൂട്ടിലായി. കടുവയെ പിടികൂടാന്‍ വനവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ പെട്ടത്. ഇന്നലെ താണാട്ടുകുടിയില്‍ രാജന്റെ പശുക്കിടാവിനെ കടുവ ആക്രമിച്ച് കൊന്നിരുന്നു. ഒരു മാസത്തിനിടെ നാലാമത്തെ വളര്‍ത്തുമൃഗമാണ് കടുവയുടെ ആക്രമണത്തില്‍ ഇവിടെ കൊല്ലപ്പെടുന്നത്. ഇതിനെ തുടര്‍ന്നാണ് കടുവയെ പിടിക്കാനുള്ള ശ്രമം വനംവകുപ്പ് ശക്തമാക്കിയത്.

മൂന്ന് മാസം മുമ്പ് രാജന്റെ മറ്റൊരു കറവപശുവിനെയും രണ്ടാഴ്ച മുന്‍പ് ചെറുപുറത്ത് പറമ്പില്‍ ഷെര്‍ളി കൃഷ്ണയുടെ പോത്തിനെയും കടുവ കൊന്നിരുന്നു. ബീനാച്ചി എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ വീണത്. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടു പോയി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!