Section

malabari-logo-mobile

പി എസ് സി പരീക്ഷ ചോദ്യങ്ങള്‍ ഇനി മലയാളത്തിലും: സാംസ്‌ക്കാരിക കേരളത്തിന്റെ പോരാട്ടത്തിന് ഫലം കണ്ടു

HIGHLIGHTS : തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകളില്‍ മലയാളത്തില്‍ ചോദ്യങ്ങള്‍ വേണമെന്ന ആവശ്യത്തിന് തത്വത്തില്‍ അംഗീകാരം. പിഎസ് സി നടത്തുന്ന കെ എ എസ് ഉള്‍പ്പെടെയുള്...

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകളില്‍ മലയാളത്തില്‍ ചോദ്യങ്ങള്‍ വേണമെന്ന ആവശ്യത്തിന് തത്വത്തില്‍ അംഗീകാരം. പിഎസ് സി നടത്തുന്ന കെ എ എസ് ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ മലയാളത്തില്‍ നല്‍കാന്‍ നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇക്കാര്യം നടപ്പിലാക്കാമെന്ന് പിഎസ് സി ചെയര്‍മാനെ അറിയിച്ചതായും എന്നാല്‍ മാറ്റം വരുത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന വിഷമതകള്‍ ചൂണ്ടിക്കാണിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ പരിഹരിക്കാന്‍ സര്‍വ്വകലാശാല വൈസ് ചെയര്‍മാന്‍മാരുടെ യോഗം വിളിക്കുമെന്നും അദേഹം വ്യക്തമാക്കി.

പിഎസ് സി പരീക്ഷകള്‍ മലയാലളത്തില്‍ കൂടി നടത്തണമെന്ന ആവശ്യമവുമായി ഐക്യമലയാള പ്രസ്ഥാനത്തിന്റെ സമരം 19 ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

sameeksha-malabarinews

എന്നാല്‍ പിഎസ് സി പരീക്ഷ മലയാളത്തിലാക്കാന്‍ ഉപാധിയുടെ ആവശ്യമില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പിഎസ് സി ചെയര്‍മാന്‍ പറഞ്ഞത് വിശ്വാസയോഗ്യമല്ലെന്നും കൃത്യമായ തീരുമാനം വരെ സമരം വേണമെന്നും അടൂര്‍ വ്യക്തമാക്കി. പരീക്ഷ മലയാളത്തില്‍ നടത്തുമെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലെ സമരം നിര്‍ത്തൂവെന്ന് ഐക്യമലയാള പ്രസ്ഥാനം ഭാരവാഹികള്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!