പാലാരിവട്ടം പാലം പുനര്‍നിര്‍മിക്കും;മുഖ്യമന്ത്രി

തിരുവവന്തപുരം: പാലാരിവട്ടം പാലം പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇ ശ്രീധരനുമായി ചര്‍ച്ചനടത്തിയതായും അദേഹം വ്യക്തമാക്കി.

പാലത്തിന് ബലക്ഷയമുണ്ടെന്നും പുനരുദ്ധാരണവും ശക്തിപ്പെടുത്തലും ഫലപ്രദമല്ലെന്നും അതിനാല്‍ പാലം പുതുക്കിപ്പണിയുകയാണ് വേണ്ടതെന്നും ശ്രീധരന്‍ നിര്‍ദേശിച്ചിരുന്നു.

പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഒക്ടോബര്‍ ആദ്യവാരം ആരംഭിക്കാനാണ് ധാരണ. പണി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ചര്‍ച്ചയില്‍ പൊതുമരാമത്ത് മന്ത്രിയും സംബന്ധിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles