പി.എസ്.സി പ്രായോഗിക പരീക്ഷ

മലപ്പുറം ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ മെക്കാനിക് തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രായോഗിക പരീക്ഷ ഒക്ടോബര്‍ 23, 24, 25, 28  തീയതികളില്‍ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ അങ്ങാടിക്കല്‍ (സൗത്ത്) കേന്ദ്രത്തില്‍ വെച്ച് നടത്തും.

ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ മുഖാന്തിരം അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, മറ്റു രേഖകള്‍ എന്നിവ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള തീയതിയിലും സമയത്തും പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top