കോഴിക്കോട് നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് 11 കെ വി ലൈനിലിടിച്ച് അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്ന് രാവിലെ ഏഴുമണിയോടെയാണ് എരഞ്ഞിക്കല്‍ കെഎസ്ഇബിക്ക് സമീപമത്തുവെച്ചാണ് അപകടം സംഭവിച്ചത്. തൊട്ടില്‍പാലത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ ചെറിയ പൊട്ടിത്തെറിയുണ്ടായി. കെഎസ്ഇബിയുടെ റിങ്ങ് മെയിന്‍യൂണിറ്റ് തകര്‍ന്ന് എട്ടുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കരുതുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




