കാസര്‍കോട് ബോട്ടപകടത്തില്‍ കാണാതായ പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

HIGHLIGHTS : Body of Parapanangadi native found missing in Kasaragod boat accident

പരപ്പനങ്ങാടി:കാസര്‍കോട് ബോട്ടപകടത്തില്‍ കാണാതായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടിപ്പടി സ്വദേശി ആദന്റെപുരയ്ക്കല്‍ മുജീബ് എന്ന മുനീറി(46)ന്റെ മൃതദേഹമാണ് കാഞ്ഞങ്ങാട് ബീച്ചില്‍ ഇന്ന് വൈകീട്ട് കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഭാര്യ:നൗനര്‍,മക്കള്‍:ഇമ്രാന്‍,നഹാല ഫെബിന്‍,മുഹമ്മദ് നിഹാദ്.

ഇന്നലെയാണ് മുപ്പതിലേറെ പേര്‍ സഞ്ചരിച്ച മത്സ്യബന്ധന
ബോട്ട് കാസര്‍കോട് വെച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അരിയല്ലൂര്‍ സ്വദേശി കൊങ്ങന്റെ പുരക്കല്‍ കോയമോന്‍ ഇന്നലെ മരണപ്പെട്ടിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!