കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കല്‍ പഞ്ചായത്തിലെ പരുത്തിക്കോട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ച 15 റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തി പിടിച്ചെടുത്തതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
അമ്പതോളം വീടുകളിലാണ് പരിശോധന നടത്തിയത്. അനര്‍ഹമായി വാങ്ങിയ റേഷന്‍ സാധനങ്ങളുടെ കമ്പോള വില ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും സപ്ലൈ ഓഫീസര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




