Section

malabari-logo-mobile

പിഎസ്‌സി: എല്‍ഡിസി, വിമണ്‍ എക്സൈസ് ഓഫീസര്‍ അടക്കം 23 തസ്തികയില്‍ വിജ്ഞാപനം ഉടന്‍

HIGHLIGHTS : PSC: Notification for 23 posts including LDC, Women Excise Officer soon

തിരുവനന്തപുരം : 23 തസ്തികയില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു.

വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തസ്തികകള്‍:

sameeksha-malabarinews

ജനറല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം: ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (ഫൈന്‍ ആര്‍ട്‌സ് കോളേജുകള്‍) ലക്ചറര്‍ ഇന്‍ ആര്‍ട്‌സ്, ഹിസ്റ്ററി ആന്‍ഡ് എസ്തറ്റിക്‌സ്, ഹെല്‍ത്ത് സര്‍വീസസ് വകുപ്പില്‍ ഡെന്റല്‍ മെക്കാനിക് ഗ്രേഡ് 2, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഡെന്റല്‍ മെക്കാനിക് ഗ്രേഡ് 2, കോ ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ ജനറല്‍ മാനേജര്‍ (പ്രോജക്ട്), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സിഎസ്ആര്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് 2/ സ്റ്റെറിലൈസേഷന്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് 2, കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ (കേരള ബാങ്ക്) കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്.

ജനറല്‍ ജില്ലാതലം: വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (നേരിട്ടും തസ്തികമാറ്റവും), എക്‌സൈസ് വകുപ്പില്‍ വിമന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി), വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം) (തസ്തികമാറ്റം). സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം: ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (പട്ടികവര്‍?ഗം), മൃഗസംരക്ഷണ വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ ഇലക്ട്രിക്കല്‍ (പട്ടികജാതി/വര്‍?ഗം), മൃഗസംരക്ഷണ വകുപ്പില്‍ അസി. എന്‍ജിനിയര്‍ ബയോമെഡിക്കല്‍ (പട്ടികജാതി/വര്‍?ഗം), പൊലീസ് (പൊലീസ് സബോര്‍ഡിനേറ്റ് സര്‍വീസ്) വകുപ്പില്‍ വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (വുമണ്‍ പൊലീസ് ബറ്റാലിയന്‍, പട്ടികവര്‍?ഗം).

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ജില്ലാതലം: കണ്ണൂര്‍ ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍ ഗ്രേഡ് 2 (പട്ടികവര്‍?ഗം),
എന്‍സിഎ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം: ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ക്രിയ ശരീര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!