Section

malabari-logo-mobile

നിയമം പാലിക്കുന്നവര്‍ക്ക് പോലീസ് വക മധുരം, സഹായത്തിന് വിളിക്കാന്‍ കാര്‍ഡും

HIGHLIGHTS : Law-abiding police candy and a card to call for help

തിരൂരങ്ങാടി: നിരത്തുകളില്‍ നിയമം പാലിച്ചെത്തുന്നവര്‍ക്ക് മധുരം നല്‍കി ഹൈവേ പോലീസ്. ഇരുചക്ര വാഹനങ്ങളില്‍ രണ്ടുപേര്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയവര്‍ക്കും സീറ്റ് ബെല്‍റ്റ് തുടങ്ങി വാഹനങ്ങളില്‍ നിയമം പാലിച്ച് എത്തുന്ന എല്ലാവര്‍ക്കും ഹൈവേ പോലീസ് മധുരം നല്‍കി. കൂടാതെ ഏത് സമയത്തും സഹായത്തിന് വിളിക്കാന്‍ റോഡ് സുരക്ഷാ സന്ദേശവും ഫോണ്‍ നമ്പറും അടങ്ങിയ കാര്‍ഡും നല്‍കി.

ഹൈവേ എസ് ഐ കെ സുരേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ ബിജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സി സജീവ്, ഹസീബ് എന്നിവരുടെ നേതൃത്വത്തിലാണ് തിരൂരങ്ങാടി, പൂക്കിപ്പറമ്പ്, കോട്ടക്കല്‍, ചെങ്കുവെട്ടി രണ്ടത്താണി, തേഞ്ഞിപ്പാലം തുടങ്ങി ദേശീയപാതയിലെ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് രാവിലെ മുതല്‍ വൈകിട്ട് വരെ നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണമായി രംഗത്തിറങ്ങിയത്.

sameeksha-malabarinews

വേറിട്ട ബോധവല്‍ക്കരണമായി നിരത്തില്‍ കര്‍മ്മസജ്ജരായ ഹൈവേ പോലീസിന് പലസ്ഥലങ്ങളിലും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
വിവിധ സ്ഥലങ്ങളില്‍ യാത്രക്കാരും ഡ്രൈവര്‍മാരും പോലീസിനും മധുരം നല്‍കി. നിയമം പാലിച്ച് വാഹനം ഓടിക്കുന്നവര്‍ വീടുകളില്‍ സുരക്ഷിതമായി തിരിച്ചെത്തണമെന്നള്ള വിശ്വാസം കൊണ്ടാണ് മധുരം നല്‍കിയതെന്ന് ഹൈവേ എസ് ഐ കെ സുരേഷ് പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!