‘സി പി ഐ എമ്മിനെതിരെ വർഗീയ പ്രചരണം നടത്തുന്നു ‘ പരപ്പനങ്ങാടിയിൽ പ്രതിഷേധപ്രകടനം

പരപ്പനങ്ങാടി : ചെമ്മാട് ദാറുൽ ഹുദായിലേക്ക് മാലിന്യ വിഷയത്തിൽ മാർച്ച് നടത്തിയ വിഷയത്തിൽ മുസ്ലിം ലീഗ് സി പി ഐ എമ്മിനെതിരെ വർഗീയ പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് പരപ്പനങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും.

സിപിഐ എം മുൻസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധം തിരൂരങ്ങാടി ഏരിയ കമ്മിറ്റി സെക്രട്ടറി തയ്യിൽ അലവി ഉദ്ഘാടനം ചെയ്തു. കെ രാജുട്ടി അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം കെ കെ ജയചന്ദ്രൻ സംസാരിച്ചു. കെ ഉണ്ണികൃഷ്ണൻ സ്വാഗതവും എം ബൈജു നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top