Section

malabari-logo-mobile

ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയലല്ല;സ്പീക്കര്‍ എ എന്‍ ഷംസീര്‍

HIGHLIGHTS : Promotion of science is not rejection of faith; Speaker AN Shamseer

മലപ്പുറം: ശാസ്ത്രത്തെ പ്രചരിപ്പിക്കുക എന്നതിന്റെ അര്‍ത്ഥം വിശ്വാസത്തെ തള്ളിപ്പറയലല്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശാസ്ത്രം സത്യമാണ് . ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെയും ശാസ്ത്രത്തേയും പ്രചരിപ്പിക്കാന്‍ നമുക്ക് സാധിക്കണം. ശാസ്ത്രത്തെ പ്രചരിപ്പിക്കുക എന്നതിന്റെ അര്‍ത്ഥം വിശ്വാസത്തെ തള്ളിപ്പറയുക എന്നല്ലെന്നും ശാസ്ത്രത്തെ പ്രചരിപ്പിക്കേണ്ടത് ആധുനിക ഇന്ത്യയില്‍ ഏറ്റവും അനിവാര്യമാണ്. ശാസ്ത്രത്തെ പ്രചരിപ്പിക്കുക ഒരിക്കലും ഒരു മതവിശ്വാസത്തെ തള്ളലല്ല. ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. വിഷയത്തില്‍ സൂക്ഷമതയോടെ ഇടപെടണമെന്നും സ്പീക്കര്‍ പറഞ്ഞു.

ഭരണഘടന സംരിക്ഷിക്കപ്പെടണമെന്നും ഭിന്നിപ്പ് ഉണ്ടാക്കാന്‍ ഒരു ശക്തിയെയും അനുവദിക്കരുതെന്നും അത് ഓരോ വിദ്യാര്‍ത്ഥിയും ഉറപ്പുവരുത്തണമെന്നും കേരളം മതനിരപേക്ഷതയുടെ മണ്ണാണെന്നും അദേഹം പറഞ്ഞു.

sameeksha-malabarinews

മലപ്പുറത്ത് മികച്ച വിജയം നേടിയ എസ്എസ്എല്‍സി , പ്ലസ്ടു വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് സ്പീക്കറുടെ പ്രതികരണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!