Section

malabari-logo-mobile

ഒന്നാം ക്ലാസ് ഒന്നാം തരമാക്കി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്

HIGHLIGHTS : project to make first standard high tech

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കൈത്താങ്ങായി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിലെ തെരെഞ്ഞെടുത്ത ഒമ്പത് വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസുകളെ ഹൈടെക് ആക്കുന്ന പദ്ധതിയാണ് പൂര്‍ത്തീകരിച്ചത്. ഭൗതികമായും, അക്കാദമികമായും മികച്ച നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി നടത്തുന്ന ഒന്നാം ക്ലാസ് ഒന്നാം തരം പദ്ധതിയുടെ ആദ്യ ഘട്ട സമര്‍പ്പണം തിരുനാവായ പഞ്ചായത്തിലെ തിരുത്തി ജി.എല്‍.പി.സ്‌കൂള്‍, വെട്ടം പഞ്ചായത്തിലെ പച്ചാട്ടിരി ജി.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടന്നു. പദ്ധതിയുടെ ഉദ്ഘാടനം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. റംല നിര്‍വഹിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പി. അബ്ദുള്‍ ഷുക്കൂര്‍ പച്ചാട്ടിരിയിലും തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി തിരുത്തിയിലും ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മലപ്പുറം ഡയറ്റിന്റെയും തിരൂര്‍ ബി.ആര്‍.സിയുടെയും സാങ്കേതിക സഹായത്തോടെ അധ്യാപകരുടെ പ്രത്യേക യോഗം ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്. ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ. ഉമ്മര്‍, കെ.വസന്ത, ബ്ലോക്ക് മെമ്പര്‍മാരായ കെ.മുളക്കല്‍ മുഹമ്മദലി, ഇ.വി. ലത്തീഫ്, വാര്‍ഡ് മെമ്പര്‍മാരായ നാസര്‍ പറമ്പില്‍, വി.പി.സക്കീന, തിരൂര്‍ ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ. സി .പി ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. ശേഷിക്കുന്ന വിദ്യാലയങ്ങളിലെ ഉദ്ഘാടനം വരും ദിവസങ്ങളിലായി നടക്കും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!