കാലിക്കറ്റ് സര്‍വകലാശാലയില്‍ പുതിയ ഫാക്കല്‍റ്റി ഡീന്‍മാരെ നിയമിച്ചു
കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളില്‍ പത്ത് പുതിയ ഫാക്കല്‍റ്റി ഡീന്‍മാരെ ഗവര്‍ണ്ണര്‍ നാമനിര്‍ദ്ദേശം ചെയ്തു. ആഗസ്റ്റ് 25 മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് നിയമനം. പുതിയ ഡീന്‍മാര്‍ ഡോ.എസ്.സുനില്‍ കുമാര്‍ (ഫൈന്‍ ആര്‍ട്സ്), ഡോ.ഇ.കെ.സതീഷ് (കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ്), ഡോ.കെ.പി.മനോജ് (എഡ്യുക്കേഷന്‍), ഡോ.വി.വിനോദ് (എഞ്ചിനീയറിംഗ്), ഡോ.ടി.വി.മധു (ഹ്യുമാനിറ്റീസ്), ദാമോദര്‍ പ്രസാദ് (ജേര്‍ണലിസം), ഡോ.കെ.എം.അനില്‍ (ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍), ആര്‍.കെ.ബിജു (നിയമം), ഡോ.പി.ജെ.ബീന ഫിലോമിന (മെഡിസിന്‍), ഡോ.വി.വി.രാധാകൃഷ്ണന്‍ (സയന്‍സ്).
അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ വിഭാഗത്തില്‍ കേന്ദ്ര മാനവശേഷി വികസന വകുപ്പ് അനുവദിച്ച അധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാലാ/കോളേജ് അധ്യാപകര്‍ക്ക് ഇ-കണ്ടന്റ് ഡവലപ്മെന്റ് ആന്റ് കോഴ്സ് ഡിസൈന്‍ എന്ന വിഷയത്തില്‍ ഓരാഴ്ചത്തെ ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു. വൈസ് ചാന്‍സലര്‍ ഡോ.എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ.കെ.പി.മീര അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി മുഖ്യപ്രഭാഷണം നടത്തി. പ്രൊജക്ട് ഹെഡ് ഡോ.കെ.അബ്ദുല്‍ ഗഫൂര്‍, ഡയറക്ടര്‍ ഡോ.സി.അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു.
ബിരുദ പ്രവേശനം: അപേക്ഷിക്കാനുള്ള തിയതി നീട്ടി
കാലിക്കറ്റ് സര്‍വകലാശാല ഏകജാലക ബിരുദ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയതി നീട്ടി. അപേക്ഷ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനും ഫീസ് അടക്കുന്നതിനും സെപ്തംബര്‍ 11 വൈകുന്നേരം അഞ്ച് മണി വരെ സൗകര്യമുണ്ടാവും. അപേക്ഷാ ഫീസ് ജനറല്‍ 280 രൂപ, എസ്.സി/എസ്.ടി 115 രൂപ. വെബ്സൈറ്റ്: www.cuonline.ac.in/ug രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷയില്‍ പ്ലസ്ടു രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഒഴികെ എല്ലാ വിവരങ്ങളും സ്വയം തിരുത്തല്‍ വരുത്തുന്നതിനും പുതിയ കോളേജ് ഓപ്ഷനുകള്‍ കൂട്ടി ചേര്‍ക്കുന്നതിനുമുള്ള സൗകര്യം ലഭ്യമാണ്. ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് സര്‍വകലാശാലാ വാര്‍ത്തകള്‍ ശ്രദ്ധിക്കണം. വിവരങ്ങള്‍ക്ക് http://cuonline.ac.in/ug/ വെബ് പേജ് സന്ദര്‍ശിക്കുക.
ഇ-കണ്ടന്റ് ഡവലപ്മെന്റില്‍ ഹ്രസ്വകാല പ്രോഗ്രം
കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍ കോളേജ്/സര്‍വകലാശാല അധ്യാപകര്‍ക്കായി സെപ്തംബര്‍ 24 മുതല്‍ 30 വരെ നടത്തുന്ന ഇ-കണ്ടന്റ് ഡവലപ്മെന്റ് ആന്റ് ഓണ്‍ലൈന്‍ പെഡഗോഗി പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തിയതി സെപ്തംബര്‍ 15. ഏത് വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും പങ്കെടുക്കാം. വെബ്സൈറ്റ്: ugchrdc.uoc.ac.in വിവരങ്ങള്‍ക്ക്: 0494 2407351.




