തിരൂര്‍: തിരൂരില്‍ ക്വാര്‍ട്ട് റോഡിലെ സ്റ്റേഷനറി കടയില്‍ നിന്നും നിരോധിത ലഹരി ഉത്പന്നങ്ങള്‍ പിടികൂടി. തൃപ്രങ്ങോട് കൈമലശ്ശേരി ഷെരീഫിന്റെ, ഷെഫീഖ് സ്റ്റോറില്‍ നിന്നാണ് ലക്ഷക്കണക്കിന് വിലവരുന്ന ലഹരി ഉത്പന്നങ്ങള്‍ പിടികൂടിയത്.
തിരൂര്‍ എസ്‌ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. തിരൂര്‍ താനൂര്‍ ഡിവൈഎസ്പി മാരുടെ സ്‌ക്വാഡ് ഡാന്‍സ്ഫും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കടയുടമ ഷെരീഫിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഇതിനുമുന്‍പും സമാനരീതിയിലുള്ള കേസില്‍ അകപ്പെട്ടിട്ടുണ്ട്
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




