Section

malabari-logo-mobile

ട്രാന്‍സ് വനിതയായി ജീവിക്കാനാവില്ല; ദയാവധത്തിന് അപേക്ഷയുമായി അനീറ

HIGHLIGHTS : Can't live as a trans woman; Anira with petition for euthanasia

കൊച്ചി: ദയാവധത്തിന് അനുമതി തേടി ട്രാന്‍സ്ജെന്റര്‍ അനീറ കബീര്‍. ഹൈക്കോടതിയില്‍ ദയാവധത്തിനായി അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ ലഭ്യമാക്കിത്തരണമെന്നാവശ്യപ്പെട്ട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് അനുമതി നല്‍കിയിരിക്കുകയാണ് അനീറ.

രണ്ട് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, എം.എഡ്, സെറ്റ് യോഗ്യതയുള്ള അനീറ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മാത്രം 14 സ്‌ക്കൂളുകളില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിന്റെ പരസ്യം കണ്ട് അപേക്ഷിച്ചെങ്കിലും ട്രാന്‍സ്ജെന്‍ഡര്‍ ആയത് കൊണ്ടുമാത്രം അവസരം നിഷേധിക്കപ്പെടുകയായിരുന്നു. ട്രാന്‍സ് വനിത എന്ന നിലയില്‍ ജോലി ചെയ്തു ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായെന്ന് നിരാശയാണ് അനീറയെ ദയാവധത്തിന് അപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്.

sameeksha-malabarinews

സര്‍ക്കാര്‍ സ്‌ക്കൂളില്‍ നിന്ന് പോലും അനീറക്ക് നേരിടേണ്ടി വന്നത് മോശം അനുഭവമാണ്. പിന്നീട് പാലക്കാടെ ഒരു സര്‍ക്കാര്‍ സ്‌ക്കൂളില്‍ ജോലി ലഭിച്ചെങ്കിലും നവംബര്‍ പകുതിയോടെ രാജിവെക്കേണ്ടി വന്നു.

സോഷ്യോളജി ജൂനിയര്‍, സീനിയര്‍ അധ്യാപക ഒഴിവുകളിലേക്കാണ് നിയമനം നടന്നത്. ജൂനിയര്‍ തസ്തികയില്‍ താത്കാലികമായായിരുന്നു അനീറയ്ക്ക് നിയമനം. എന്നാല്‍, സീനിയര്‍ തസ്തികയിലേക്ക് സ്ഥിരം ആളെത്തിയപ്പോള്‍ താത്കാലികമായി ഇവിടെയുണ്ടായിരുന്നയാളെ ജൂനിയറാക്കി അനീറയെ പറഞ്ഞുവിടുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!