നിര്‍മ്മാതാവ് പി കെ ആര്‍ പിള്ള അന്തരിച്ചു

തൃശൂര്‍:നിര്‍മ്മാതാവ് പി കെ ആര്‍ പിള്ള അന്തരിച്ചു.92 വയസ്സായിരുന്നു. തൃശ്ശൂര്‍ പട്ടിക്കാട്ടെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

തത്തമ്മേ പൂച്ച പൂച്ച, പുലിവരുന്നേ പുലി, അമൃതം ഗമയ, ഒരു യുഗന്ധ്യ, വന്ദനം, ചിത്രം,അര്‍ഹത, കിഴക്കുണരും പക്ഷി, ഊമപ്പെണ്ണിന് ഉരായാടാപ്പയ്യന്‍, പ്രണയമണിത്തൂവല്‍ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഷിര്‍ദ്ദാസായി ക്രിയേഷന്‍സ് എന്ന ബാനറില്‍ പി കെ ആര്‍ പിള്ള ഒരുക്കി.

മുംബെയില്‍ ബിസിനസിലൂടെ ശ്രദ്ധേയനായ പിള്ള എല്ലാമേഖലകളിലും വിശാലമായ സൗഹൃദം സൂക്ഷിച്ചിരുന്നു. മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

ഭാര്യ:രമ. മക്കള്‍: രാജേഷ്,പ്രീതി, സോനു, അന്തരിച്ച നടന്‍ സിദ്ധു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top