Section

malabari-logo-mobile

ഗോഡ്സെ അനുകൂല കമന്റ്: എന്‍ഐടി പ്രൊഫസര്‍ക്കെതിരെ കേസെടുത്തു

HIGHLIGHTS : Pro-Godse Comment: Case filed against NIT professor

കോഴിക്കോട്: എന്‍ഐടി അധ്യാപിക പ്രൊഫ. ഷൈജ ആണ്ടവനെതിരെ പൊലീസ് കേസെടുത്തു. നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമാണെന്നു ഫെയ്‌സ്ബുക്കില്‍ കമന്റിട്ട സംഭവത്തിലാണ് നടപടി. എസ്എഫ്‌ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ‘ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനിക്കുന്നു’ എന്നു ഗാന്ധി രക്ഷസാക്ഷിത്വ ദിവസമാണ് അവര്‍ കമന്റിട്ടത്.

എസ്എഫ്‌ഐ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. എംഎസ്എഫും കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കെഎസ്‌യു നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഡിവൈഎഫ്‌ഐ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും അധ്യാപികക്കെതിരെ പരാതി നല്‍കി.

sameeksha-malabarinews

അധ്യാപികയെ എന്‍ഐടിയില്‍ നിന്നു പുറത്താക്കണമെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കിയിരുന്നു. സമൂഹത്തില്‍ കലാപമുണ്ടാക്കാനാണ് അധ്യാപിക ശ്രമിച്ചതെന്നു ഡിവൈഎഫ്‌ഐ ആരോപിച്ചു. രാജ്യത്തിന്റെ അഭിമാനമായ എന്‍ഐടിയില്‍ നിന്നു ഷൈജ ആണ്ടവനെ പുറത്താക്കണമെന്നും ശക്തമായ നിയമ നടപടികള്‍ അവര്‍ക്കെതിരെ എടുക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!