തേഞ്ഞിപ്പലം: അഖിലേന്ത്യാ അന്തർ സർവകലാശാലാ പുരുഷ ബെസ്റ്റ് ഫിസിക് ചാമ്പ്യൻഷിപ്പ്
പ്രൊ വൈസ് ചാൻസലർ ഡോ. എം. നാസർ ഉദ്ഘാടനം ചെയ്തു. ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ നൂറിലധികം സർവകലാശാലകളിൽ നിന്നായി നാനൂറിലധികം പേരാണ് ശരീര സൗന്ദര്യം പ്രകടമാക്കാൻ എത്തുന്നത്. ഞായറാഴ്ചയാണ് സമാപനം.
ചടങ്ങിൽ
സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു. ഷറഫലി മുഖ്യാതിഥിയായി.
രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു.
സിൻഡിക്കേറ്റംഗം അഡ്വ. എൽ.ജി. ലിജീഷ്, കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ, ഡയറക്ടർ ഡോ. കെ.പി. മനോജ്, ഡോ. ശ്രീജിത്ത് രാജ്, വേൾഡ് ബോഡി ബിൽഡിങ്ങ് ഫിറ്റ്നസ് ഫിസിക് ഫെഡറേഷൻ സെക്രട്ടറി ചേതൻ പട്ടാരെ, ഇന്ത്യൻ ബോഡി ബിൽഡേഴ്സ് ഫെഡറേഷൻ പ്രസിഡൻ്റ് ടി.വി. പോളി, എസ്. ദിനിൽ, ഡി.എസ്.യു. ചെയർമാൻ കെ. ജ്യോബിഷ് തുടങ്ങിയവർ പങ്കെടുത്തു.
അഖിലേന്ത്യാ ജേതാക്കളായ അത്‌ലറ്റിക്‌സ് താരങ്ങളെ ചടങ്ങില്‍ ആദരിച്ചു.
അഖിലേന്ത്യാ ചാമ്പ്യന്മാരായ കാലിക്കറ്റ് യോഗാ ടീമിന്റെ പ്രകടനവും അരങ്ങേറി.




