പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവെച്ചു.

Priyadarshan തിരു: പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവെച്ചു. കാലാവധി തീരാന്‍ ഒരു മാസം ബാക്കിയിരിക്കെയാണ് പ്രിയദര്‍ശന്റെ രാജി. ബുധനാഴ്ച രാത്രി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയിലാണ് രാജിക്കാര്യം അറിയിച്ചത്. ഇന്നലെ രാത്രി തന്നെ രാജി നല്‍കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.

സിനിമയില്‍ തിരക്കുള്ളതിനാലാണ് സ്ഥാനമൊഴിയുന്നതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മുഴുവന്‍ സമയവും ചിലവഴിക്കാനും കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ചെയ്യാത്ത തെറ്റുകള്‍ക്ക് മാപ്പ് പറയേണ്ടി വന്നതായും അക്കാദമിയിലെ അന്തരീക്ഷം തൃപ്തികരമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം 25 ന് ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറും ചലച്ചിത്ര മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാപോള്‍ രാജിവെച്ചിരുന്നു. ചലച്ചിത്ര അക്കാദമിയിലെ ഭിന്നതകളാണ് ഇരുവരെയും രാജിയിലേക്ക് നയിച്ചത്.

Share news
error: Content is protected !!
Scroll to Top