ന്യൂദല്‍ഹിയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സിന്റെ രണ്ടാം ചരക്ക് വിമാന സര്‍വീസ് 

Freighter ldg-3ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് ന്യൂദല്‍ഹിയിലേക്ക് രണ്ടാമത്തെ ചരക്ക് വിമാന സര്‍വീസ് ആരംഭിച്ചു. ദോഹയില്‍ നിന്ന് ന്യൂദല്‍ഹിയിലേക്കുള്ള പ്രഥമ ചരക്ക് വിമാനം കഴിഞ്ഞ മെയില്‍ ന്യൂദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയിരുന്നു. ഇതിനു പിന്നാലെ ജൂലായ് 22നാണ് രണ്ടാമത്തെ വിമാനം പറന്നത്.
ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോയുടെ ഏറ്റവും പ്രധാന മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യയെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ചീഫ് കാര്‍ഗോ ഓഫീസര്‍ ഉള്‍റിച്ച് ഒഗിര്‍മാന്‍ വ്യക്തമാക്കി. ആദ്യ ചരക്ക് വിമാന സര്‍വീസ് ആരംഭിച്ച് രണ്ട് മാസത്തിനകം തന്നെ ഇന്ത്യയിലേക്ക് വീണ്ടും സര്‍വീസ് ആരംഭിക്കാനായതായി അദ്ദേഹം വ്യക്തമാക്കി. എയര്‍ബസ് എ 330 വിമാനം ഇപ്പോള്‍ ആഴ്ചയില്‍ രണ്ട് പ്രാവശ്യം ദോഹ- ന്യൂദല്‍ഹി റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. ചൊവ്വാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് ദോഹയില്‍ നിന്ന് പുറപ്പെടുക. ദല്‍ഹിയിലേക്ക് ദിനേന രണ്ട് യാത്രാ വിമാനങ്ങള്‍ നിലവില്‍ ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്നുണ്ട്.
Share news
error: Content is protected !!
Scroll to Top