Section

malabari-logo-mobile

ആലുവയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് മാതാപിതാക്കളും മകളും മരിച്ചു

HIGHLIGHTS : കൊച്ചി : മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. കുന്നത്തേരി സ്വദേശി ഷാജഹാന്‍ (48), ഭാര്യ സെയ്ഫുന്നീസ (34), മകള്‍ ഒമ്പ...

aluva-buildingകൊച്ചി : മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. കുന്നത്തേരി സ്വദേശി ഷാജഹാന്‍ (48), ഭാര്യ സെയ്ഫുന്നീസ (34), മകള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഐഷ (13) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. മഴതോരാതെ നിന്നതോടെ കെട്ടിടത്തിന് ചുറ്റും വെള്ളം കെട്ടി നിന്നിരുന്നു. ഇതേ തുടര്‍ന്ന് തറയിലെ മണ്ണിളകിയാണ് കെട്ടിടം ഇടിഞ്ഞ് താഴാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന് 16 വര്‍ഷത്തെ പഴക്കമുണ്ട്. ആലുവ അഗ്നിശമന സേന സ്ഥലത്തെത്തി രാത്രി പത്ത് മണിയോടെ ഐഷയെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോക്കേും മരിച്ചിരുന്നു. രാത്രി പന്ത്രണ്ട് മണിയോടെ ഷാജഹാന്റെ മൃതദേഹവും, പുലര്‍ച്ചെ ഒരു മണിയോടെ സെയ്ഫുന്നീസയുടെ മൃതദേഹവും പുറത്തെടുത്തു.

sameeksha-malabarinews

കെട്ടിടത്തിന്റെ താഴെ കടയും, ഒന്നാം നിലയുടെ മുകളിലും ആളുകള്‍ താമസിക്കുകയായിരുന്നു. താഴത്തെ നിലയിലൂടെ മാത്രമേ പുറത്തേക്ക് കടക്കാന്‍ കഴിയുമായിരുന്നൊള്ളൂ. കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞ് മണ്ണിലേക്ക് താഴ്ന്ന് പോകുകയായിരുന്നു. ഈ സമയം വീടിന് പുറത്തായിരുന്ന ഷാജഹാന്റെ മകന്‍ സാബിര്‍ (16) ദുരന്തത്തില്‍പ്പെടാതെ രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന വെല്‍ഡിങ്ങ് വര്‍ക്ക്‌ഷോപ്പിലെ തൊഴിലാളികള്‍ മുകളിലത്തെ നിലയിലായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ ശബ്ദം കേട്ട് താഴേക്ക് ചാടിയിറങ്ങി രക്ഷപ്പെട്ടു. അതേസമയം ഇവരിലാരെങ്കിലും മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമല്ല.

ആലുവ, ഏലൂര്‍, ഗാന്ധിനഗര്‍, തൃക്കാക്കര ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി 40 ഓളം അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!