ബഹറിനില്‍ മലയാളി കാറിനുള്ളില്‍ മരിച്ച നിലയില്‍

downloadമനാമ : മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി കേശവന്‍ ശിവന്‍കുട്ടി (56) ആണ് ബഹറിനില്‍ മരിച്ചത്.

കേശവന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഈദ് ആഘോഷിക്കുന്നതിനിടയില്‍ അമിതമായി മദ്യപിച്ചിരുന്നു. വീട്ടില്‍ പോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇയാള്‍ കാറിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടയിലാകാം മരണം സംഭവിച്ചതെന്നാണ് നിഗമനം.

കേശവനെ കാണാതായതോടെ സുഹൃത്തുക്കള്‍ നടത്തിയ അനേ്വഷണത്തിലാണ് മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തിയത്. ബഹറിനിന്‍ എ എം എച്ച് മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദേ്യാഗസ്ഥനായിരുന്നു കേശവന്‍. ഭാര്യക്കും രണ്ടും മക്കള്‍ക്കൊപ്പമായിരുന്നു കേശവന്‍ താമസിച്ചിരുന്നത്.

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം അമേരിക്കന്‍ മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അനേ്വഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top