Section

malabari-logo-mobile

കെ എം എം എല്ലില്‍ വീണ്ടും വാതക ചോര്‍ച്ച; 25 കുട്ടികള്‍ ആശുപത്രിയില്‍

HIGHLIGHTS : കൊല്ലം : കൊല്ലം ചവറ കെ എം എം എല്ലില്‍ വീണ്ടും വാതക ചോര്‍ച്ച. വാതകചോര്‍ച്ചയെ തുടര്‍ന്ന് ചവറ ഗേള്‍സ് ഹൈസ്‌കൂളിലെ 25 ഓളം കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം...

kmml-360x189കൊല്ലം : കൊല്ലം ചവറ കെ എം എം എല്ലില്‍ വീണ്ടും വാതക ചോര്‍ച്ച. വാതകചോര്‍ച്ചയെ തുടര്‍ന്ന് ചവറ ഗേള്‍സ് ഹൈസ്‌കൂളിലെ 25 ഓളം കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികളുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെയും സമാനമായ രീതിയില്‍ വാതകചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് 400 ഓളം കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുകയാണ്. സമീപത്തെ സ്‌കൂളുകള്‍ക്കെല്ലാം ഇന്ന് അവധി നല്‍കിയിരിക്കുകയാണ്.

sameeksha-malabarinews

അതേസമയം പ്രശ്‌നം പരിഹരിക്കാതെ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ച ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!