കോഴിക്കോട് ഒന്നേകാല്‍ കോടിയുടെ കുഴല്‍പ്പണ വേട്ട

black-moneകോഴിക്കോട് : കോഴിക്കോട് കൊടുവള്ളിയില്‍ കുഴല്‍പണ വേട്ട. ഒന്നേകാല്‍ കോടിയുടെ കുഴല്‍പണം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് മഹാരാഷ്ട്ര സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദീപക് (30), ലെവേഷ് (25), വിജയ് (27), ഡെറ്റ (26) എന്നിവരാണ് പോലീസ് പിടിയിലായത്. കൊടുവള്ളി മാര്‍ക്കറ്റിനടുത്ത് വാടകക്ക് താമസിക്കുന്ന ധര്‍മ്മന്‍ സേഠു എന്ന ആളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊടുവള്ളിയില്‍ കുഴല്‍പണം എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

അതേസമയം ഈ പണം എങ്ങോട്ട് കൊണ്ട് പോകാനുള്ളതാണെന്നുള്ള കാര്യം വ്യക്തമല്ല. സംഭവത്തെ കുറിച്ച് പോലീസ് അനേ്വഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top