തിരൂരങ്ങാടിയില്‍ മുക്ക് പണ്ടം പണയംവെച്ച് പണംതട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

arrestedതിരൂരങ്ങാടി: മുക്ക് പണ്ടം പണയം വെച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഫെഡറല്‍ബാങ്കിന്റെ ചെമ്മാട് ശാഖയിലാണ് ചൊവ്വാഴ്ച 11.30 ഓടെ സംഭവം നടന്നത്. മൂന്നിയൂര്‍ കളിയാട്ടമുക്ക് കോലാറമ്പത്ത് സിറാജ്ജുദ്ദീന്‍(24) ആണ് ബാങ്കില്‍ നിന്നും പണംതട്ടിയെടുക്കാന്‍ ശ്രമിച്ചത്. 29.500 ഗ്രാം സ്വര്‍ണ ചെയിനാണെന്ന വ്യാജേന ബാങ്കില്‍ പണയംവെക്കുവാന്‍ മുക്ക് പണ്ടവുമായാണ് സിറാജ്ജുദ്ദീന്‍ എത്തിയത്. എന്നാല്‍ ഈ സ്വര്‍ണം സൂക്ഷമമായി പരിശോധിച്ചതില്‍ നിന്നും മുക്ക് പണ്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് ഇറങ്ങിയോടുകയായിരുന്നു. എന്നാല്‍ ബാങ്കിലെ ജീവനക്കാരും ഇടപാടുകാരും പിറകെ ഓടി ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

ഇയാള്‍ നേരത്തെയും ബാങ്കില്‍ നിന്ന് ഒരു ഗള്‍ഫുകാരന്റെ അഡ്രസ്സും ഒപ്പും ഉപയോഗിച്ച് എന്‍ ആര്‍ഇ അക്കൗണ്ടില്‍ നിന്നും 18,000 രൂപ എടുത്തിരുന്നു. എന്നാല്‍ അന്ന് പണം തിരിച്ചടച്ചതിനാല്‍ ഉടമ പരാതി നല്‍കിയിരുന്നില്ല.

 

Share news
error: Content is protected !!
Scroll to Top