കോഴിക്കോട് -കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികളികളുടെ മിന്നല്‍ പണിമുടക്ക്. തലശ്ശേരി – തൊട്ടില്‍ പാലം, കോഴിക്കോട്-തലശ്ശേരി, കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട്-വടകര റൂട്ടുകളിലാണ് ബസുകള്‍ പണി മുടക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പ്രതിഷേധക്കാരായ തൊഴിലാളികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ചാണ് സമരം.

കണ്ണൂര്‍ ജില്ലയിലെ കരിയാട് – തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവറെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചെന്നാരോപിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുന്നുണ്ട്. വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് കണ്ടക്ടര്‍ക്കെതിരെ കേസെടുത്തത്. അന്വേഷിക്കാതെയാണ് കേസെടുത്തത് എന്നാണ് ആരോപണം.

മിന്നല്‍ പണിമുടക്ക് ജോലിക്ക് പോകുന്നവരെയും വിദ്യാര്‍ത്ഥികളെയും ഏറെ ബുദ്ധിമുട്ടിലാക്കി.

ദിവസങ്ങള്‍ക്ക് മുമ്പാണ് കണ്ണൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. കുട്ടിയെ ഇറക്കേണ്ട സ്റ്റോപ്പില്‍ ഇറക്കാതെ രണ്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള സ്റ്റോപ്പിലാണ് ഇറക്കിവിട്ടത്. ഇരിട്ടി- ശ്രീകണ്ഠാപുരം റൂട്ടിലോടുന്ന ബസിലെ ജീവനക്കാര്‍ക്കെതിരെയാണ് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥിനി പോലീസിലും മോട്ടോര്‍ വാഹന വകുപ്പിലും പരാതി നല്‍കിയിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top