തിരുവനന്തപുരം: പ്രമുഖ സിനിമ-സീരിയല്‍ നടി രഞ്ജുഷ മേനോനെ(35) മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്‌ളാറ്റിലാണ് തൂങ്ങിമരിച്ച നിലിയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമൊത്ത് ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു രഞ്ജുഷ.
മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ രഞ്ജുഷ, സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്,ലിസമ്മയുടെ വീട്, ബോംബെ മാര്‍ച്ച് 12, തലപ്പാവ്, വണ്‍വേ ടിക്കറ്റ്, കാര്യസ്ഥന്‍, അത്ഭുത ദ്വീപ് തുടങ്ങി നിരവധി സിനിമകളിലും ശ്രദ്ധേയമായ വേങ്ങള്‍ ചെയ്തിട്ടുണ്ട്.
കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോന്‍ ടി വി ചാനലില്‍ അവതാരികയായിട്ടാണ് കരിയര്‍ ആരംഭിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




