തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ബസ്സുടമകള്‍ പണിമുടക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
പെര്‍മിറ്റുകള്‍ യഥാമസമത്ത് പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക, ഇ ചലാന്‍ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഒരാഴ്ചയ്ക്കുള്ളില്‍ തുടര്‍ച്ചര്‍ച്ചകള്‍ നടത്തി പരിഹാരം ഉണ്ടായില്ലെങ്കില്‍ വരുന്ന 22 ാം തിയതി മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം.




