പൃഥ്വിരാജ് ടൂറിസ്റ്റ് ഗൈഡായി എത്തുന്നു

prithvi14യാത്രകള്‍ ഒരുപാട് ഇഷ്ടമുള്ള പൃഥ്വിരാജ് ടൂറിസ്റ്റ് ഗൈഡായി എത്തുന്നു. പക്ഷെ സിനിമയിലാണെന്ന് മാത്രം. ജിസ് ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പൃഥ്വി ടൂറിസ്റ്റ് ഗൈയിഡായി എത്തുന്നത്.

സ്വാതി റെഡ്ഡി നായികയായെത്തുന്ന ചിത്രം ഒരു പ്രണയകഥയാണ് പറയുന്നതെന്നാണ് വിവരം. ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്ന, എന്നാല്‍ നിരവധി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയുന്ന ടൂറിസ്റ്റ് ഗൈഡായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

വിജേഷാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സ്വാതിയെയും പൃഥ്വിയെയും കൂടാതെ ആസിഫ് അലി, പൃഥ്വിരാജ്, ശ്രീനിവാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. പൃഥ്വിരാജിന്റെ സുഹൃത്തായിട്ടാണ് ആസിഫ് എത്തുന്നത്. നേരത്തെ സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top