കോഴിക്കോട്‌ ടൂറിസ്‌റ്റ്‌ ബസ്‌ മറിഞ്ഞ്‌ മൂന്ന്‌ മരണം

accidentകോഴിക്കോട്‌: രാമനാട്ടുകരയില്‍ ടൂറിസ്‌റ്റ്‌ ബസ്‌ മറിഞ്ഞ്‌ മൂന്ന്‌ പേര്‍ മരിച്ചു. നെടുങ്കണ്ടം സ്വദേശികളാണ്‌ അപകടത്തില്‍ മരിച്ചത്‌. 38 പേര്‍ക്ക്‌ അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്‌. ലോറിയുമായി കൂട്ടിയിടിച്ചാണ്‌ അപകടം സംഭവിച്ചത്‌.

ഇന്ന്‌ പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ്‌ അപകടമുണ്ടായത്‌. മൂകാംബിക ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിവരവെയാണ്‌ അപകടം സംഭവിച്ചത്‌. നെടുങ്കണ്ടം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ്‌ ബസ്‌ ലോറിയുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞാണ്‌ അപകടം. ബസില്‍ 41 യാത്രക്കാരാണ്‌ ഉണ്ടായിരുന്നത്‌. നെടുങ്കണ്ടം സ്വദേശി അനു, ചോറ്റുപാറ സ്വദേശി ചന്ദ്രശേഖരന്‍, പി. ജയലക്ഷ്‌മി എന്നിവരാണ്‌ മരണപ്പെട്ടത്‌.

അപകടത്തില്‍ 38 പേര്‍ക്ക്‌ പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്‌. പരിക്കേറ്റവരെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.

Share news
error: Content is protected !!
Scroll to Top