Section

malabari-logo-mobile

40 ലക്ഷം ജീവനുകള്‍ക്ക് വേണ്ടി; ഡികമ്മീഷന്‍ മുല്ലപെരിയാര്‍ ഡാം ക്യാമ്പയിനുമായി പൃഥ്വിരാജ്

HIGHLIGHTS : For 40 lakh lives; Prithviraj with Decision Mullaperiyar Dam Campaign

മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി പൃഥ്വിരാജ്. 120 വര്‍ഷത്തോളം പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായി എന്ന് പൃഥ്വിരാജ് പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പൃഥ്വിരാജിന്റെ വാക്കുകള്‍:

sameeksha-malabarinews

വസ്തുതകളും കണ്ടെത്തലുകളും എന്തുമായികൊള്ളട്ടെ, 125 വര്‍ഷം പഴക്കമുള്ള ഈ അണക്കെട്ട് പ്രവര്‍ത്തിക്കുന്നതിന് ഒഴിവുകഴിവുകള്‍ ഇല്ല. രാഷ്ട്രീയവും സാമ്പത്തികവുമായ് വശങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യാനുള്ള സമയമാണിത്. നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

മലയാള സിനിമ മേഖലയില്‍ നിന്നും നിരവധിപ്പേര്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്. അതേസമയം മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ 7 മണിക്ക് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം ജലനിരപ്പ് 136.80 അടി പിന്നിട്ടു. ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഇതോടെ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം രാത്രി മഴ ശക്തിയാര്‍ജ്ജിച്ചതോടെ സെക്കന്റില്‍ അയ്യായിരത്തി അറുനൂറ്റിയമ്പത് ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്നാട് 2150 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!