താനൂരില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

താനൂര്‍: യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പിടികൂടി താനൂര്‍ പോലീസ്. ഉണ്യാല്‍ സ്വദേശി കൊണ്ടാരന്റെ പുരക്കല്‍ ഷൗക്കത്തലി (26) ആണ് പിടിയിലായത്.

ശനിയാഴ്ചയാണ് സംഭവം. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവായ ജലാല്‍ (32)നെ വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച് പ്രതിയായ ഷൗക്കത്തലി ഇവിടെ നിന്ന് കടന്നു കളയുകയായിരുന്നു.
പരിക്കേറ്റ ജലാല്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ കേസെടുത്ത താനൂര്‍ പോലീസ് ഏറെ സാഹസികമായി തമിഴ്‌നാട്ടിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വണ്ടൂര്‍ വാണിയമ്പലത്ത് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു.

താനൂര്‍ ഡിവൈഎസ്പി മൂസ്സ വള്ളിക്കാടന്റെ നിര്‍ദ്ദേശപ്രകാരം താനൂര്‍ സിഐ ജീവന്‍ ജോര്‍ജ്ജ്, എസ്.ഐ ശ്രീജിത്ത്, സി.പി.ഒമാരായ സലേഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

 

Share news
error: Content is protected !!
Scroll to Top