HIGHLIGHTS : Prison escapee arrested in theft case
കോഴിക്കോട് : ജില്ലാ ജയിലില്‍നിന്നും രക്ഷപ്പെ ട്ട മോഷണക്കേസ് പ്രതി പിടി യില്‍. പുതിയങ്ങാടി നടുവിലകം വീട്ടില്‍ ടി കെ മുഹമ്മദ് സഫാദി (24)നെയാണ് എലത്തൂര്‍ അത്താ ണിക്കലില്‍നിന്നും പിടികൂടിയത്.
ഞായറാഴ്ച രാവിലെ പത്തോടെ ജയിലില്‍നിന്ന് ചാടിയ പ്രതിയെ ചൊവ്വ രാത്രി എട്ടോടെയാണ് പി ടികൂടിയത്. അത്താണിക്കലില്‍
ഉണ്ടെന്ന വി വരം ലഭിച്ച് പൊലീസ് എത്തിയ പ്പോള്‍ ഓടിയ പ്രതിയെ അത്താണിക്കല്‍ ടൗ ണില്‍നിന്നും നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂ ടിയത്. കണ്‍ട്രോള്‍ റൂം വെഹി ക്കിള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സീനിയര്‍ സിപിഒ മുക്തിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാ ണ് കസ്റ്റഡിയില്‍ എടുത്തത്.
ഞായറാഴ്ച തടവുകാരെ ടിവി കാണാന്‍ പുറത്തിറക്കിയപ്പോഴാ ണ് സഫാദ് കടന്നുകളഞ്ഞത്. സെല്‍ കെട്ടിടത്തിന്റെ രണ്ടാം നി ലയിലെത്തി മേല്‍ക്കൂരയില്‍ കയ റി ഓട് പൊളിച്ചാണ് പുറത്തുകട ന്നത്. പന്നിയങ്കര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോ ഷണക്കേസിലെ പ്രതിയാണ് ഇയാള്‍. കൊടിനാട്ടുമുക്കിലെ വയോധികയുടെ സ്വര്‍ണവള മോ ഷിച്ച് കമ്മത്ത് ലൈനിലെ സ്വര്‍ ണക്കടയില്‍ വിറ്റെന്നാണ് കേസ്. ജയില്‍ ചാടിയതിന് കസബ പൊ ലീസും കേസെടുത്തിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു