Section

malabari-logo-mobile

ജോര്‍ദാന്‍ രാജകുമാരന്‍ വിവാഹിതനാവുന്നു; വധു സൗദി അറേബ്യയില്‍ നിന്ന്

HIGHLIGHTS : Prince Jordan Gets Married; The bride is from Saudi Arabia

റിയാദ്: ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ ബിന്‍ അബ്ദുല്ല വിവാഹിതനാവുന്നു. സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ നിന്നുള്ള റജ്‌വ ഖാലിദ് ബിന്‍ മുസൈദ് ബിന്‍ സൈഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൈഫാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം നടന്നതായി ജോര്‍ദാന്‍ റോയല്‍ കോര്‍ട്ട് അറിയിച്ചു. ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

വധുവിന്റെ റിയാദിലെ വീട്ടില്‍ വെച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. ജോര്‍ദാന്‍ രാജകുടുംബത്തിലെ നിരവധി പ്രമുഖരാണ് ഇതിനായി കഴിഞ്ഞയാഴ്ച സൗദി അറേബ്യയില്‍ എത്തിയത്. വിവാഹിതരാവാനൊരുങ്ങുന്ന ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ രാജകുമാരനും വധുവിനും സന്തോഷകരമായ ജീവിതം ആശംസിക്കുന്നതായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു. ‘ഇത്രയധികം സന്തോഷം ഉള്ളിലൊതുക്കാന്‍ സാധിക്കുമെന്ന് വിചാരിച്ചില്ല. എന്റെ മൂത്ത പുത്രന്‍ ഹുസൈന്‍ രാജകുമാരനും സുന്ദരിയായ വധു രജ്വക്കും ആശംസകള്‍’- രാജ്ഞി ട്വീറ്റ് ചെയ്തു.

sameeksha-malabarinews

28 വയസുകാരനായ ഹുസൈന്‍ രാജകുമാരന്‍ ബ്രിട്ടനിലെ റോയല്‍ മിലിട്ടറി അക്കാദമിയിലും അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്. 28 വയസുകാരിയായ റജ്‌വ ഖാലിദ് സൗദി അറേബ്യയിലെ റിയാദിലാണ് ജനിച്ചത്. സൗദിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ന്യൂയോര്‍ക്കിലാണ് ആര്‍ക്കിടെക്ചര്‍ പഠനം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ മാസമാണ് ജോര്‍ദാന്‍ രാജകുമാരി ഇമാന്റെ വിവാഹ നിശ്ചയവും നടന്നത്. ജമീന്‍ അലക്സാണ്ടര്‍ തെര്‍മിയോറ്റിസാണ് വരന്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!