‘ലോക്‌ഡൗണ്‍ പോകാം, വൈറസ്‌ പോയിട്ടില്ല’ : കോവിഡ്‌ ജാഗ്രത കൈവിടരുതെന്ന്‌ പ്രധാനമന്ത്രി

ദില്ലി : വാക്‌സിന്‍ വരുന്നത്‌ വരെ ജാഗ്രത ഉപേക്ഷിക്കരുതെന്ന്‌ പ്രധാന മന്ത്രി നരേന്ദ്രമോദി. രാഷ്ട്രത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെയാണ്‌ പ്രധാനമന്ത്രി ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌. രാജ്യത്ത ലോക്ക്‌ഡൗണ്‍ പിന്‍വലിച്ചെങ്ങിലും കൊറോണ വൈറസ്‌ നമ്മെ വിട്ടുപോയിട്ടില്ലെന്ന്‌ എല്ലാരും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്‌ പടരാതിരിക്കാന്‍ വരാനിരിക്കുന്ന നവരാത്രി, ദസറ, ഉത്സവ കാലത്ത്‌ കൂടതല്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ പ്രധാനമന്ത്രി ആവിശ്യപ്പെട്ടു. മാസ്‌ക്‌ നിര്‍ബന്ധമായും ധരിക്കണമെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടങ്ങിയതിന്‌ ശേഷം ഏഴാം തവണയാണ്‌്‌ മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തത്‌.

Share news
error: Content is protected !!
Scroll to Top