താനൂരിൽ നാടക-സിനിമ തിയേറ്റർ സമുച്ചയം ഒരുങ്ങുന്നു

താനൂർ: കേരള ഫിലിം ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ താനൂരിൽ തിയേറ്റർ സമുച്ചയം നിർമ്മിക്കുന്നു. കിഫ്ബി ഫണ്ടുപയോഗിച്ച് 10 കോടി രൂപ ചിലവിലാണ് 2 സിനിമാ തിയേറ്ററുകളും 1 നാടക തിയേറ്ററുകളുമടങ്ങിയ അത്യാധുനിക സമുച്ചയം നിർമ്മിക്കുന്നത്. കെ.എഫ്.ഡി.സി ആദ്യമായാണ് സിനിമാ തിയേറ്ററിനൊപ്പം നാടക തിയേറ്ററും കൂടി പണിയുന്നത്.

വി അബ്ദുറഹിമാൻ എം.എൽ.എ സമർപ്പിച്ച പ്രൊപ്പോസലിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. തിയേറ്റർ സമുച്ചയത്തിൻ്റെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 27 ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ നിർവഹിക്കും. ചടങ്ങിൽ വി അബ്ദുറഹ്മാൻ എം.എൽ.എ അധ്യക്ഷനാകും.

അക്ഷര നഗരിയിൽ നിന്നും താനൂരിലേക്കുള്ള സാംസ്കാരിക കവാടമാകും മൂച്ചിക്കൽ തിയേറ്റർ സമുച്ചയം. താനൂരിന്റെ കലാ-സാംസ്‌കാരിക രംഗത്ത്‌ മികച്ചൊരു സ്ഥാപനമായി നാടക, സിനിമ തിയേറ്റർ സമുച്ചയം മാറുമെന്ന് വി അബ്‌ദുറഹിമാന്‍ എംഎല്‍എ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top