Section

malabari-logo-mobile

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72-ാം പിറന്നാള്‍

HIGHLIGHTS : Prime Minister Narendra Modi turns 72 today

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 72-ാം പിറന്നാള്‍. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷത്തിനായി വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം ബിജെപി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ ഒരു ഹോട്ടല്‍ 56 ഇഞ്ച് വരുന്ന താലി അവതരിപ്പിച്ചുകൊണ്ടാണ് മോദിയുടെ പിറന്നാള്‍ ആഘോഷമാക്കുന്നത്. 56 ഇഞ്ച് വരുന്ന ഈ സദ്യയില്‍ 56 ഇനം ഭക്ഷണങ്ങളുമുണ്ടാകും. പത്ത് ദിവസത്തേക്കാണ് ഇത് ഉണ്ടാവുക. കൊണാട്ട് പ്ലേസിലെ ആര്‍ദോര്‍ 2.1 എന്ന ഈ ഭക്ഷണശാലയിലെ ഇരുപതുതരം സബ്ജികള്‍, വിവിധയിനം ബ്രെഡ്, ദാല്‍, ഗുലാബ് ജാമുന്‍, കുല്‍ഫി എന്നിവ അടങ്ങിയ ഈ പ്രത്യേക ഥാലിക്ക് മൂവായിരം രൂപയോളമാണ് വില.

sameeksha-malabarinews

പ്രധാനമന്ത്രിക്ക് ലഭിച്ച 1,200 സമ്മാനങ്ങളുടെ ലേലവും ഇന്ന് നടക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്ത വ്യക്തികളും അഭ്യുദയകാംക്ഷികളും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച അസംഖ്യം ഉപഹാരങ്ങളും മെമന്റോകളും അദ്ദേഹത്തിന്റെ ഓഫീസിലുണ്ട്. അതിമനോഹരമായ പെയിന്റിംഗുകള്‍, ശില്‍പങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി ആകര്‍ഷകമായ നിരവധി സമ്മാനങ്ങളും ഉപഹാരങ്ങളുമാണ് ലേലത്തിനുള്ളത്.

ദില്ലിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ അവ പ്രദര്‍ശിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചിട്ടുള്ള 1,200 ഉപഹാരങ്ങളുടെയും മെമന്റോകളുടെയും ലേലമാണ് നടക്കുക. അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെയും കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ മോഡലുകളാണ് ഇത് ഏറ്റവും ശ്രദ്ധേയമായത്. കെ ശ്രീകാന്ത് ഒപ്പിട്ട ബാഡ്മിന്റണ്‍ റാക്കറ്റ് അടക്കം സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കൂടാതെ, ഗുസ്തി, ഹോക്കി താരങ്ങള്‍ അടക്കം ഉള്‍പ്പെടുന്ന സ്‌പോര്‍ട്‌സ് ജഴ്‌സികളുമുണ്ട്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ച റാണി കമലാ പതിയുടെ പ്രതിമയും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സമ്മാനിച്ച ത്രിശൂലവും അയോധ്യയില്‍ നിന്നുള്ള പുണ്യമണ്ണ് അടങ്ങിയ അമൃത കലശവും മറ്റ് ചില ആകര്‍ഷണങ്ങളാണ്. 2019ലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇത്തരമൊരു ലേലം ആദ്യമായി സംഘടിപ്പിച്ചത്. ഇപ്പോള്‍ നാലാമത്തെ ലേലമാണ് നടക്കാന്‍ പോകുന്നത്. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക ഗംഗ ശുദ്ധീകരണ പദ്ധതിയിലേക്കാണ് നല്‍കുക.

ഇ-ലേലത്തില്‍ പങ്കെടുക്കുന്നതിന്, 2022 സെപ്റ്റംബര്‍ 17 നും ഒക്ടോബര്‍ 2 നും ഇടയില്‍ ഈ ലിങ്കില്‍- https://pmmementos.gov.in/ ലേക്ക് ലോഗിന്‍ ചെയ്യാനാണ് പൊതുജനങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്.

ഗുജറാത്തില്‍ മോദിയുടെ മുഖാകൃതിയില്‍ 72,000 ദീപങ്ങള്‍ തെളിയിക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം 72 മരങ്ങള്‍ നടനും 72 കുപ്പി രക്തം ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ വിജയ് ഗോയല്‍ എംപി മോദിക്ക് വേണ്ടി 72 കിലോഗ്രാം ഭാരം വരുന്ന കേക്ക് മുറിച്ച് ആഘോഷിക്കാനാണ് പദ്ധിയിട്ടിരിക്കുന്നത്. ഒപ്പം രാജീവ് ചൗകിലെ മെട്രോ സ്റ്റേഷിനില്‍ പൊതുജനങ്ങള്‍ക്ക് മോദിക്കായി ആശംസ അറിയിക്കാന്‍ ‘വോള്‍ ഓഫ് ഗ്രീറ്റിംഗ്സ്’ ഉം സ്ഥാപിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!