Section

malabari-logo-mobile

കൂറ്റനാട്ട് അമിത വേഗത്തിലെത്തിയ ബസ് യുവതി തടഞ്ഞിട്ട സംഭവം; ഡ്രൈവര്‍ക്ക് താത്ക്കാലിക വിലക്ക്

HIGHLIGHTS : The incident in which a woman stopped a bus that was speeding in Kootnad; Temporary ban for the driver

പാലക്കാട്: കൂറ്റനാട്ടെ സ്വകാര്യ ബസിന്റെ മരണയോട്ടത്തില്‍ ഡ്രൈവര്‍ക്ക് താത്ക്കാലിക വിലക്ക്. മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കും വരെ ദീര്‍ഘദൂര ബസുകള്‍ ഓടിക്കരുത്. അമിത വേഗത ആവര്‍ത്തിച്ചാല്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് റദ്ദാക്കും.

മരണയോട്ടം നടത്തിയ ബസ് തടഞ്ഞ് യുവതി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി. സെപ്തംബര്‍ നാലിന് കൂറ്റനാട് സ്വകാര്യ ബസിന്റെ മരണയോട്ടത്തിനെതിരെ വാഹനം പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി സാന്ദ്ര എന്ന യുവതി പ്രതിഷേധിച്ചത്. ബസ് അമിത വേഗത്തില്‍ മറികടക്കുന്നതിടെ സ്‌കൂട്ടര്‍ യാത്രക്കാരിയായ സാന്ദ്ര രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. തുടര്‍ന്ന് ഇതെക്കുറിച്ച് അന്വേഷിച്ച പട്ടാമ്പി ജോയിന്റ് ആര്‍ ടി ഒ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് ആര്‍ ടിഓ യുടെ നടപടി.

sameeksha-malabarinews

രാജപ്രഭ ബസിന്റ ഡ്രൈവറായ മങ്കര സ്വദേശി ശ്രീകാന്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ ഏകദിന പരിശീലന ക്ലാസില്‍ പങ്കെടുക്കണം. ഡ്രൈവറുടെ മനോഭാവം മെച്ചപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് പരിശീലനം നല്‍കുക. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് ആര്‍ ടിഓക്ക് മുന്നില്‍ ഹാജരാക്കണം. അതു വരെ ദീര്‍ഘദൂര ബസുകള്‍ ഓടിക്കാന്‍ അനുവാദമില്ല .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!