Section

malabari-logo-mobile

അനാവശ്യ ഹോണിന് 1000 രൂപ പിഴ, ആവര്‍ത്തിച്ചാല്‍ 2000; കേരളാ പൊലീസ്

HIGHLIGHTS : A fine of Rs 1000 for unnecessary honking, Rs 2000 for repeated honking; Kerala Police

അനാവശ്യ ഹോണിനെതിരെ കര്‍ശനമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരളാ പൊലീസ്. അനാവശ്യമായി ഹോണ്‍ മുഴക്കുന്നതിനെതിരേ ബോധവത്കരണങ്ങളും ക്യാമ്പയിനുകളും നടത്തി ഫലം കാണാതെ വന്നതോടെയാണ് പൊലീസ് കടുത്ത നടപടിക്ക് ഒരുങ്ങുന്നത്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് കേരളാ പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 194 എഫ് പ്രകാരം അനാവശ്യമായും തുടര്‍ച്ചയായും ആവശ്യത്തിലധികമായി ഹോണ്‍ മുഴക്കുന്നത് കുറ്റകരമാണ്. ഇതിനുപുറമെ, നോ ഹോണ്‍ ബോര്‍ഡ് ഉള്ള സ്ഥലങ്ങളില്‍ ഹോണ്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ്. ഈ നിയമലംഘനത്തിന് 1000 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ ഇത് 2000 രൂപയാകും.

sameeksha-malabarinews

പോലീസ് മുന്നറിയിപ്പിന്റെ ഫേസ് ബുക്ക് കുറിപ്പ്:-

ബ്രേക്ക് ചവിട്ടുന്നതിലും എളുപ്പം ഹോണ്‍ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് പല ഡ്രൈവര്‍മാരും. ഹോണ്‍ നീട്ടി മുഴക്കിയില്ലെങ്കില്‍ എന്തോ കുറവ് പോലെയാണവര്‍ക്ക്. ട്രാഫിക് സിഗ്‌നല്‍ കാത്ത് കിടക്കുന്നവര്‍, റെയില്‍വേ ഗേറ്റില്‍, ട്രാഫിക്ക് ബ്ലോക്കില്‍ കാത്തുകിടക്കുന്ന വാഹനങ്ങള്‍ എന്നിവയെ കടത്തിവിട്ടാലേ മുന്നോട്ട് പോകാന്‍ കഴിയൂ. അത് ഉറപ്പായി അറിയിട്ടും അനാവശ്യമായി ഹോണ്‍ മുഴക്കുന്ന ഡ്രൈവര്‍മാരേയും നാം നിരത്തുകളില്‍ കാണാറുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഹോണ്‍. എന്നാല്‍, ചിലര്‍ ദേഷ്യം, നിരാശ, അക്ഷമ എന്നിവ പ്രകടിപ്പിക്കുന്ന തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയാണ്. തുടര്‍ച്ചയായി കേള്‍ക്കുന്ന ഹോണ്‍ ശബ്ദം മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരില്‍ എന്ത് ചെയ്യണമെന്ന് ആശയം കുഴപ്പം ഉണ്ടാകാറുണ്ട്. ഇത് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. ഇതിനുപുറമെ, ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടവുമാണ് ഈ തുടര്‍ച്ചയായ ഹോണ്‍ മുഴക്കല്‍.

ഹോണ്‍ ശബ്ദം ശല്യത്തേക്കാളുപരി ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ ഒരു കാര്യം കൂടിയാണ്. പ്രത്യേകിച്ച് എയര്‍ഹോണും ശബ്ദപരിധി പാലിക്കാത്തവയും. സാവാധാനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെടുകയാണ് അമിത ശബ്ദം സ്ഥിരമായി കേള്‍ക്കുന്നതിന്റെ ദൂഷ്യഫലം. ദീര്‍ഘനേരം ഹോണ്‍ ശബ്ദം ചെവിയില്‍ മുഴങ്ങുന്നത് പെട്ടെന്ന് തീരുമാനം എടുക്കാനുള്ള ശേഷിയേയും ബാധിക്കും. ഇത് അപകടം ഉണ്ടാകാനും കാരണമാകുന്നുണ്ട്.

മറ്റ് റോഡ് ഉപയോക്താക്കള്‍ക്കോ അല്ലെങ്കില്‍ വാഹനം ഓടിക്കുന്ന നമ്മള്‍ക്ക് തന്നെയോ ഒരു അപകടം സംഭവിക്കാവുന്ന സന്ദര്‍ഭം ഉണ്ടെങ്കില്‍ മാത്രം ഹോണ്‍ മുഴക്കുക.
മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 194F പ്രകാരം താഴെ പറയും പ്രകാരം ഹോണ്‍ മുഴക്കുന്നത് കുറ്റകരമാണ്:
1. അനാവശ്യമായും / തുടര്‍ച്ചയായും / ആവശ്യത്തിലധികമായും ഹോണ്‍ മുഴക്കുന്നത്.
2. നോ ഹോണ്‍ (No Horn) എന്ന സൈന്‍ ബോര്‍ഡ് വെച്ച ഇടങ്ങളില്‍ ഹോണ്‍ മുഴക്കുന്നത്.
ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവരില്‍ നിന്ന് 1000 രൂപ പിഴയായി ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 2000 രൂപ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!