തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ റോഡില്‍ സ്ഥാപിച്ച ആര്‍ച്ച് പൊളിക്കുന്നതിനിടെ അപകടം. സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രികര്‍ക്ക് പരിക്കേറ്റു. പൂഴിക്കുന്ന് സ്വദേശി ലേഖയ്ക്കും മകള്‍ക്കുമാണ് പരുക്കേറ്റത്. കഴിഞ്ഞ ഞായാറാഴ്ചയാണ് സംഭവമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വാഹനഗതാഗതം തടസ്സപ്പെടുത്താതെ ആര്‍ച്ച് അഴിച്ച് മാറ്റിയതാണ് അപകടത്തിന് കാരണമായത്. അഴിച്ച് മാറ്റുമ്പോള്‍ നിരവധി വാഹനങ്ങള്‍ താഴെകൂടി കടന്ന് പോവുന്നത് ദൃശ്യങ്ങളില്‍ കാണം. ഇതിനിടെ ബൈക്കില്‍ കടന്ന് പോവുകയായിരുന്ന ലേഖയ്ക്കും മകള്‍ക്കും മേലേയ്ക്ക് ആര്‍ച്ച് വീഴുകയായിരുന്നു. മണിയനെന്ന കരാറുകാരനാണ് ഈ ആര്‍ച്ച് അലക്ഷ്യമായി കൈകാരം ചെയ്തത്. ഇയാള്‍ തിരക്കേറിയ റോഡിലേക്ക് മറിച്ചിടുകയായിരുന്നു.
പ്രദേശത്തെ ക്ലബിന് വേണ്ടിയാണ് ആര്‍ച്ച് സ്ഥാപിച്ചിരുന്നത്. കരാറുകാരന്‍ വന്ന് ആര്‍ച്ച് അഴിച്ചിടുന്നതിനിടയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ലേഖയുടെ മുഖത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും വിഷയത്തില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നാണ് അപകടത്തില്‍പ്പെട്ടവരുടെ പരാതി.




