Section

malabari-logo-mobile

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കര്‍ണാടകയില്‍

HIGHLIGHTS : Prime Minister Narendra Modi in Karnataka today

ദില്ലി :  പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കര്‍ണാടകയിലെത്തും. ബെംഗളുരുവിലും തുമകുരുവിലുമായി ഒരു കൂട്ടം വികസനപദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും. രാവിലെ 11.30യ്ക്ക് ഇന്ത്യ എനര്‍ജി വീക്ക് പരിപാടി ബെംഗളുരുവില്‍ ഉദ്ഘാടനം ചെയ്യുന്ന മോദി,11 സംസ്ഥാനങ്ങളിലായി ഇ 20 ഇന്ധനം ലഭ്യമാകുന്ന 84 റീട്ടെയ്ല്‍ കേന്ദ്രങ്ങളും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

ഹരിത ഇന്ധനം പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര ഊര്‍ജമന്ത്രാലയം സംഘടിപ്പിക്കുന്ന ഗ്രീന്‍ റാലിയും മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് മോദി തുമകുരുവിലെത്തും. വൈകിട്ട് മൂന്നരയോടെ ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ നിര്‍മാണശാല മോദി രാജ്യത്തിന് സമര്‍പ്പിക്കും. തുമകുരു ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പിനും മോദി തറക്കല്ലിടും. തുമുകുരുവിലെ തിപ്തൂരിലും ചിക്കനായകഹള്ളിയിലും ജല്‍ജീവന്‍ മിഷന്റെ കീഴില്‍ 600 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന രണ്ട് കുടിവെള്ളപദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും

sameeksha-malabarinews

ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ നിര്‍മാണ ഫാക്ടറിയാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കുക. 2016-ലാണ് കര്‍ണാടകയിലെ തുമകുരുവില്‍ ഈ ഹെലികോപ്റ്റര്‍ നിര്‍മാണ ഫാക്ടറിയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടത്. തദ്ദേശീയമായി ഒരു വര്‍ഷം 100 ഹെലികോപ്റ്ററുകള്‍ വരെ നിര്‍മിക്കാന്‍ കഴിയുന്ന തരത്തില്‍ ഫാക്ടറിയെ വിപുലപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

615 ഏക്കറില്‍ പരന്നുകിടക്കുന്ന വിശാലമായ ഹെലികോപ്റ്റര്‍ നിര്‍മാണ സമുച്ചയം. അതാണ് തുമകുരുവിലെ ഹെലികോപ്റ്റര്‍ നിര്‍മാണ ഫാക്ടറി. ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ കീഴിലുള്ള ഈ ഹെലികോപ്റ്റര്‍ ഫാക്ടറിയില്‍ നിര്‍മിച്ച ആദ്യ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ പറക്കലിന് തയ്യാറായിക്കഴിഞ്ഞു.നിലവില്‍ 30 ഹെലികോപ്റ്ററുകള്‍ വരെ ഒരു വര്‍ഷം നിര്‍മിക്കാനുള്ള സൗകര്യങ്ങള്‍ ഈ ഫാക്ടറിയില്‍ തയ്യാറാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!