Section

malabari-logo-mobile

വില 4 രൂപയായി കുറഞ്ഞു; വിളവെടുത്ത തക്കാളി റോഡില്‍ തള്ളി കര്‍ഷകര്‍

HIGHLIGHTS : Price reduced to Rs 4; Farmers threw the harvested tomatoes on the road

ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ തക്കാളിയുടെ വില കിലോയ്ക്ക് 4 രൂപയായി കുറഞ്ഞതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍. വിളവെടുത്ത തക്കാളി കര്‍ഷകര്‍ റോഡില്‍ തള്ളി. കഴിഞ്ഞ ഒരു മാസത്തിനിടെ വിപണിയില്‍ തക്കാളി വില കിലോയ്ക്ക് 200 രൂപ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വില ഗണ്യമായി കുറഞ്ഞു.

തക്കാളിയുടെ നിലവിലെ വിലകൊണ്ട് അടിസ്ഥാന സാധനങ്ങള്‍ പോലും വാങ്ങാന്‍ കഴിയുന്നില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനവും ഗതാഗതവുമാണ് തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമെന്ന് കര്‍ഷകര്‍ പറഞ്ഞു.

sameeksha-malabarinews

കുര്‍ണൂല്‍ ജില്ലയിലെ കാര്‍ഷിക വിപണിയില്‍ തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞതിനാല്‍ കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ റോഡില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നതായി കര്‍ഷക യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!