‘ജവാന്‍’; തിയേറ്ററില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഓണ്‍ലൈനില്‍ ചോര്‍ന്നു

രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ആരാധകര്‍ക്കിടയില്‍ ആവേശം ഉണര്‍ത്തി ഷാരൂഖ് ഖാന്റെ ‘ജവാന്‍’ ഇന്നലെ തിയേറ്ററുകളില്‍ എത്തി. അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തിന് സിനിമാ നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍, തിയേറ്ററില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഓണ്‍ലൈനില്‍ ചോര്‍ന്നു.

ചിത്രത്തിന്റെ ക്യാമറ പ്രിന്റ് ഓണ്‍ലൈനില്‍ ചോര്‍ന്നതയായി ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്‌റോക്കേഴ്‌സ്, ടെലിഗ്രാം, മൂവിറുള്‍സ് തുടങ്ങിയ പൈറസി വെബ്‌സൈറ്റുകള്‍ സിനിമാ ഹാളുകളില്‍ ആദ്യ ഷോ കഴിഞ്ഞ് ആറ് മണിക്കൂറിനുള്ളില്‍ ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് ചോര്‍ത്തി.

റിലീസിന് മുമ്പ് തന്നെ, ആദ്യ ദിവസത്തേക്ക് 7.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചിരുന്നു. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍ ആദ്യ ദിനം തന്നെ 100 കോടി കടക്കാനാണ് സാധ്യത. വരും ദിവസങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കാണാന്‍ ആരാധകര്‍ തിയേറ്ററുകളില്‍ തടിച്ചു കൂടാനാണ് സാധ്യത.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top