Section

malabari-logo-mobile

ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

HIGHLIGHTS : Chance of heavy rain; Yellow alert today in 9 districts

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് .

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തില്‍ കാലവര്‍ഷം 20 മുതല്‍ ദുര്‍ബലമാകും. സംസ്ഥാനത്ത് മഴക്കുറവ് 45 ശതമാനമായി. തുലാവര്‍ഷം ഒക്ടോബര്‍ രണ്ടാം വാരം എത്തുമെങ്കിലും കാലവര്‍ഷത്തിലെ മഴക്കുറവ് നികത്താന്‍ കഴിയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈ മാസം അവസാന ആഴ്ച വരെ മഴ തുടരാനാണ് സാധ്യത.

sameeksha-malabarinews

ഈ മാസം അവസാനം വരെ കേരളത്തില്‍ മഴ ഉണ്ടായേക്കാം. ഒക്ടോബര്‍ രണ്ടാം വാരത്തോടെ തുലാവര്‍ഷം എത്തുമെന്നാണ് കണക്കുകൂട്ടല്‍. എല്‍നിനോ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ തുലാവര്‍ഷം കുറഞ്ഞേക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!