Section

malabari-logo-mobile

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന: വിപണി പരിശോധന കര്‍ശനമാക്കും

HIGHLIGHTS : Price hike of daily necessities: Market scrutiny to be tightened

കോഴിക്കോട്:നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന കണക്കിലെടുത്ത് ഭക്ഷ്യധാന്യങ്ങളുടെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ തടയുന്നതിനായി വിപണി പരിശോധന കര്‍ശനമാക്കും. ഇതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡ് ജില്ലയിലെ മൊത്ത – ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തും.

വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, പര്‍ച്ചേസ് ബില്ലോ ഇന്‍വോയ്‌സോ ഇല്ലാതെ അനധികൃതമായി ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുക, സാധനങ്ങള്‍ വാങ്ങിയ വിലയിലും വില്പനവിലയിലും ക്രമാതീതമായ വ്യത്യാസം വരുത്തുക, അളവ് തൂക്ക ഉപകരണങ്ങളില്‍ മുദ്ര പതിപ്പിക്കാതിരിക്കുക, ഒരേ സാധനത്തിന് പല കടകളില്‍ വ്യത്യസ്ത വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും.

sameeksha-malabarinews

ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ജില്ലാ കലക്ടര്‍ എ ഗീതയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പൊതുവിപണി പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!